നീല്‍മണി ഫൂക്കനും ദാമോദര്‍ മൊസ്സോയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം

By: 600007 On: Dec 7, 2021, 5:50 PM


അസം കവിയും അക്കാദമിക്കുമായ നീല്‍മണി ഫൂക്കനും കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മൊസ്സോയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം.  56-ാമത് ജ്ഞാനപീഠ പുരസ്‌കാരത്തിനാണ് നീല്‍മണി ഫൂക്കന്‍ അര്‍ഹനായത്. ഈ വര്‍ഷത്തെ പുരസ്‌കാരം ദാമോദര്‍ മോസോയ്ക്കാണ്.

അസം സാഹിത്യത്തിലെ സിംബോളിക് കവി എന്നറിയപ്പെടുന്ന നീല്‍മണി ഫൂക്കന്‍ കേന്ദ്ര, സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡുകളും അക്കാദമി ഫെല്ലോഷിപ്പുകളും നേടിയിട്ടുണ്ട്. ഫൂക്കന്റെ 'കൊബിത' എന്ന കവിതാ സമാഹാരത്തിന് 1981ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ച് 1990ല്‍ ഫൂക്കനെ തേടി പത്മശ്രീയും എത്തി. ഗോവന്‍ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് മോസോ. കാര്‍മലിന്‍ എന്ന നോവലിന് 1983 ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 

Content Highlights: Assam poet Nilmani Phukan and damodar mauzo won Jnanpith Award