യുകെയിലും ഒമിക്രോണ്‍ സമൂഹവ്യാപനമെന്ന് ആരോഗ്യമന്ത്രി

By: 600007 On: Dec 7, 2021, 5:03 PM

യുകെയില്‍ ഒമിക്രോണിന്റെ സമൂഹവ്യാപനം ഉണ്ടായതായി ആരോഗ്യമന്ത്രി സാജിദ് ജാവിദ്. ഇംഗ്ലണ്ടില്‍ ഒമിക്രോണിന്റെ 261 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്‌കോട്ട്‌ലാന്‍ഡില്‍ 71 കേസുകളും വെയ്ല്‍സില്‍ നാല് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. വിദേശയാത്ര നടത്താത്തവര്‍ക്കും ഇവിടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇംഗ്ലണ്ടില്‍ ഒന്നിലധികം പ്രദേശത്ത് ഇപ്പോള്‍ സമൂഹവ്യാപനം ഉണ്ടെന്നാണ് നിഗമനമെന്നും ജാവിദ് പറഞ്ഞു. ഒമിക്രോണിന്റെ വ്യാപനം തടയാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

Content highlight: Job fair under employment office