ഒമിക്രോണ്‍; മൂന്നാം തരംഗത്തിന് സാധ്യത; 12 വയസ്സിനു മുകളിലുള്ളവര്‍ക്കു വാക്‌സിന്‍ നല്‍കണമെന്ന് ഐഎംഎ

By: 600007 On: Dec 7, 2021, 4:39 PM

ഒമിക്രാണ്‍ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും, അപകടസാധ്യത കൂടുതലുള്ളവര്‍ക്കും അധിക ഡോസ് വാക്‌സിന്‍ നല്‍കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് ഐഎംഎ. മൂന്നാം തരംഗം തള്ളിക്കളയാനാവില്ലെന്നും 12-18 വയസ്സുകാര്‍ക്കു കൂടി വാക്‌സിന്‍ നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. 

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലഭ്യമായ ശാസ്ത്രീയ തെളിവുകളും സ്ഥിരീകരിച്ച രാജ്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള അനുഭവങ്ങളും വച്ച് നോക്കുമ്പോള്‍ പുതിയ വകഭേദം രാജ്യത്ത് വ്യാപകമായി പടരാന്‍ സാധ്യതയുണ്ടെന്ന് ഐഎംഎ പറയുന്നു. ആവശ്യമായ മുന്നൊരുക്കമില്ലെങ്കില്‍ മൂന്നാം തരംഗം ഉണ്ടായേക്കാമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു. 

രാജ്യത്ത് 23 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍ പത്തും മഹാരാഷ്ട്രയിലാണ്. യുഎസ്സില്‍ നിന്ന് വന്ന ഒരാള്‍ക്കും ആഫ്രിക്കയില്‍ നിന്ന് മടങ്ങിയവരിലുമാണ് രോഗം സ്ഥിരീകരിച്ചത്. 
 
Content highlight: Citing omicron massive third wave warning from top doctors body