കാല്‍ഗരി യൂണിവേഴ്‌സിറ്റിക്കായി 22 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ച് ആല്‍ബെര്‍ട്ട

By: 600007 On: Dec 7, 2021, 10:06 AM

 

കാല്‍ഗരി യൂണിവേഴ്‌സിറ്റിക്ക് 22 മില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് ആല്‍ബെര്‍ട്ട. റിസര്‍ച്ച് ഇന്‍ഫ്രാസ്‌ട്രെക്ചറിനും ടെക്‌നോളജി ഡെവലപ്‌മെന്റിനും പിന്തുണ നല്‍കുന്നതിനായാണ് ഫണ്ട് അനുവദിച്ചത്. ആല്‍ബെര്‍ട്ടയുടെ റിസര്‍ച്ച് കപ്പാസിറ്റി പ്രോഗ്രാമില്‍ നിന്നാണ് ഫണ്ട് അനുവദിച്ചത്. നാല് വര്‍ഷത്തിനുള്ളിലാണ് ഫണ്ട് വിതരണം ചെയ്യുക.

അടിസ്ഥാന സൗകര്യങ്ങളും മറ്റും ഒരുക്കി 11 റിസര്‍ച്ച് പ്രൊജക്ടുകളെ പിന്തുണയ്ക്കാന്‍ ഫണ്ട് വിനിയോഗിക്കാമെന്ന് ഗവണ്‍മെന്റ് പറഞ്ഞു. 

ആരോഗ്യവും ക്ഷേമവും, പകര്‍ച്ചവ്യാധികള്‍, മെഷീന്‍ ലേണിംഗ്, ഊര്‍ജ്ജ സംഭരണ പരിഹാരങ്ങള്‍, ക്ലീന്‍ എനര്‍ജി ടെക്‌നോളജി, ക്വാണ്ടം കംപ്യൂട്ടിംഗ്, വയര്‍ലെസ് ടെലികമ്മ്യൂണിക്കേഷന്‍സ് തുടങ്ങിയ മേഖലകളിലെ മുന്‍നിര കണ്ടെത്തലുകളെ പ്രോജക്ടുകള്‍ പിന്തുണയ്ക്കുമെന്ന് ഗവണ്‍മെന്റ് പറയുന്നു.