ട്രാന്‍സ് മൗണ്ടന്‍ പൈപ്പ്‌ലൈന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു; ബി.സിയില്‍ ഗ്യാസ് റേഷനിംഗ് തുടരും

By: 600007 On: Dec 7, 2021, 9:53 AM

 

ട്രാന്‍സ് മൗണ്ടന്‍ പൈപ്പ്‌ലൈന്റെ പ്രവര്‍ത്തനം ഞായറാഴ്ച പുനരാരംഭിച്ചു.  എന്നാല്‍ ബി.സി. പ്രവിശ്യയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തേക്കുള്ള ഗ്യാസ് റേഷനിംഗ് ഉത്തരവ് ഇതുവരെ പിന്‍വലിച്ചിട്ടില്ല.

പ്രൊവിന്‍സില്‍ കഴിഞ്ഞ മാസമുണ്ടായ കനത്ത മഴയെയും കാറ്റിനെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്നായിരുന്നു പൈപ്പ്‌ലൈന്‍ അടച്ചിട്ടത്. ഏകദേശം മൂന്നാഴ്ചത്തോളം അടച്ചിട്ട ശേഷമാണ് പൈപ്പ്‌ലൈനിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ട്രാന്‍സ് മൗണ്ടന്‍ അറിയിച്ചത്. 

കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് പൈപ്പ് ലൈന്‍ അടച്ചുപൂട്ടുകയും,  ലോവര്‍ മെയിന്‍ലാന്റിനും ബി.സിക്കും ഇടയിലുള്ള നിരവധി പ്രധാന ഹൈവേകള്‍ അടച്ചിടുകയും ചെയ്തതിന് പിന്നാലെയാണ് പ്രൊവന്‍സില്‍ ഗ്യാസ് റേഷനിംഗ് ഉത്തരവ് പ്രഖ്യാപിച്ചത്. 

ലോവര്‍ മെയിന്‍ലാന്‍ഡ്, വാന്‍കൂവര്‍ ദ്വീപ്, ഗള്‍ഫ് ദ്വീപുകള്‍, സണ്‍ഷൈന്‍ കോസ്റ്റ്, സീ ടു സ്‌കൈ കോറിഡോര്‍ എന്നിവയുള്‍പ്പെടെ പ്രൊവിന്‍സിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തിന് ഈ ഉത്തരവ് ബാധകമാണ്.