2022ല്‍ കാല്‍ഗരി ട്രാന്‍സിറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കും

By: 600007 On: Dec 7, 2021, 7:31 AM

 

2022 ജനുവരിയില്‍ കാല്‍ഗരി ട്രാന്‍സിറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കും. ട്രാന്‍സിറ്റ് നിരക്കുകളിലെ വര്‍ദ്ധനവ് ജനുവരി 1-ന് പ്രാബല്യത്തില്‍ വരും. ഓരോ ഉപഭോക്താവും ഓരോ റൈഡിനും ഏകദേശം 10 സെന്റ് അധികം നല്‍കേണ്ടി വരും.

മുതിര്‍ന്നവര്‍ക്കുള്ള ടിക്കറ്റ് 3.50 ഡോളറില്‍ നിന്ന് 3.60 ഡോളറായും ഒരു യൂത്ത് ടിക്കറ്റ് 2.40 ഡോളറില്‍ നിന്ന്  2.45 ഡോളറായും ആയും വര്‍ദ്ധിക്കും. 
മുതിര്‍ന്നവര്‍ക്കുള്ള പ്രതിദിന പാസ് 11 ഡോളറില്‍ നിന്ന് 11.25 ആയും വര്‍ദ്ധിക്കും. യൂത്ത് ഡേ പാസ് 8 ഡോളറില്‍ നിന്ന് 8.25 ഡോളറിലേക്ക് ഉയരും. മുതിര്‍ന്നവര്‍ക്കുള്ള പ്രതിമാസ പാസ് 109 ഡോളറില്‍ നിന്ന് 112 ഡോളറായും, പ്രതിമാസ യൂത്ത് പാസ് 79 ഡോളറില്‍ നിന്ന് 82 ഡോളറായും ഉയരും(2022 സെപ്തംബര്‍ മുതല്‍).

ഫീസ് മാറ്റത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്  കാല്‍ഗരി ട്രാന്‍സിറ്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.