കനേഡിയൻ താളുകൾ ഫേസ്ബുക്ക് പേജിന്റെ ബാനറിൽ സമകാലീന സംഭവവികാസങ്ങളെ ആസ്പദമാക്കി പൂർണ്ണമായും കാനഡയിൽ ചിത്രീകരിച്ച ‘ദ കൗണ്ടര്‍ മൂവ്' ഷോർട്ട് ഫിലിം റിലീസ് ചെയ്തു. കാനഡയിലെ മിസിസാഗയിലും അറോറയിലുമായി ചിത്രീകരിച്ച ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് ടൊറന്റോ ഫിലിം ഇന്സ്ടിട്യൂട്ടിൽ പഠിച്ച വിപിൻ ജോൺസാണ്. ജിബിന്‍ ജോസഫ് ആണ് ഛായാഗ്രഹണം. കാനഡയിലെ പ്രമുഖ മലയാളി യൂട്യൂബ് വ്‌ളോഗേർസ് ആയ ദിവ്യാ രാജ്, അനീഷ് മാവേലിക്കര മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്ത ദ കൗണ്ടര്‍ മൂവിൽ കനേഡിയൻ മലയാളികളായ ജോബിന്‍ ജോണ്‍, അമലാ തോമസ്, വിസണ്‍ പറമേല്‍, മാത്യൂസ് ജോസഫ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ നിർമ്മാണം ഡേവിസ് ഫെര്‍ണാണ്ടസ് (കനേഡിയന്‍ താളുകള്‍) ആണ്. സഹ സംവിധായകർ - ആല്‍വിന്‍ മിനി മാത്യു, ഫ്രാന്‍സി ദേവസി, മിഥുന്‍ സേവ്യര്‍. ഛായാഗ്രഹണ സഹായികൾ- ആഷിക് അസീബ് , അനന്തു മേനോന്‍.