കാനഡയിൽ കോവിഡ് ആൻറിവൈറൽ ഗുളികയുടെ പ്രൊഡക്ഷൻ ആരംഭിക്കാൻ മെർക്ക് 

By: 600007 On: Dec 6, 2021, 8:46 PM

 

കാനഡയിൽ കോവിഡ് ആൻറിവൈറൽ ഗുളികയുടെ പ്രൊഡക്ഷൻ ആരംഭിക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനി മെർക്ക്. ഒന്റാറിയോയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ  തെർമോ ഫിഷർ സയന്റിഫിക്കുമായി സഹകരിച്ചാണ് പ്രൊഡക്ഷൻ ആരംഭിക്കുക എന്ന് മെർക്ക് കാനഡ അറിയിച്ചു. കോവിഡ് ഗുളികകൾ നിർമ്മിക്കുന്ന മെർക്ക് കമ്പനിയുടെ മൂന്നാമത്തെ ലൊക്കേഷൻ ആവും ഒന്റാറിയോയിലേ വിറ്റ്ബി.

മെർക്കിന്റെ കോവിഡ് ഗുളികയായ മോൾനുപിരാവിർ (Molnupiravir), കാനഡ, യുകെ, യൂറോപ്യൻ യൂണിയൻ, ഏഷ്യാ പസഫിക്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ വിതരണം ചെയ്യാനാനാണ് ഒന്റാറിയോയിലെ ലൊക്കേഷൻ വഴി കമ്പനി ലക്ഷ്യമിടുന്നത്. തങ്ങളുടെ കോവിഡ് ആൻറിവൈറൽ ഗുളികയുടെ ഉപയോഗത്തിനായി ഹെൽത്ത് കാനഡയുടെ അനുമതി കാത്തിരിക്കുകയാണ് മെർക്ക്. മെർക്കിൽ നിന്നും കോവിഡ് ഗുളികകളുടെ  500,000 ഡോസുകൾ വാങ്ങുവാൻ കാനഡ ഫെഡറൽ ഗവൺമെന്റ് നേരത്തെ കരാറിലെത്തിയിരുന്നു.