ഇടുക്കി ഡാം നാളെ രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദേശം

By: 600007 On: Dec 6, 2021, 5:28 PM

ഇടുക്കി ഡാം ചൊവ്വാഴ്ച രാവിലെ ആറു മണിക്കു തുറക്കും. 40 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നും ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ 40 മുതല്‍ 150 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തുമെന്നും ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. പെരിയാറിന്റെയും ചെറുതോണി പുഴയുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 

മുല്ലപ്പെരിയാര്‍ ഡാമില്‍നിന്ന് വന്‍ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കാന്‍ തുടങ്ങിയതോടെ വള്ളക്കടവില്‍ പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറിയിരിക്കുയാണ്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. സെക്കന്‍ഡില്‍ 12,654 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് തുറന്നുവിടുന്നത്. 9 ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്.


Content Highlights: Idukki Dam Opening