കൊവാക്‌സിന് ഭാഗിക അംഗീകാരം നല്‍കി സൗദി അറേബ്യ. ഹജ്ജ് തീര്‍ത്ഥാടനത്തിനും സൗദി സന്ദര്‍ശനത്തിനും കൊവാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് അനുമതി ലഭിച്ചു. രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് സൗദിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്
കൊവാക്‌സിന്‍ ഉള്‍പ്പെടെ നാല് വാക്‌സിനുകള്‍ കൂടി സൗദി പുതുതായ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊവാക്‌സിന്‍, സ്പുട്‌നിക്, സിനോഫോം, സിനോവാക് എന്നിവയ്ക്കാണ് അനുമതി നല്‍കിയത്. ജനുവരി മുതലാണ് സ്പുട്‌നിക് വാക്‌സിന് അനുമതിയുള്ളത്. ഫൈസര്‍, മൊഡേണ, ആസ്ട്രാസെനക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ കമ്പനികളുടെ വാക്‌സിനുകള്‍ക്ക് സൗദി അറേബ്യയില്‍ നേരത്തെ അംഗീകാരമുണ്ട്.
Content Highlights: First omicron community spread in australia confirmed in new south wales