സണ്ണി വെയ്ൻ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന 'അപ്പൻ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സണ്ണി വെയ്‌നിനു പുറമേ അലൻസിയറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിൽ ടാപ്പിംഗ് തൊഴിലാളി ആയാണ് സണ്ണി വെയ്ൻ എത്തുന്നത്. അനന്യ, ഗ്രേസി ആന്റണി തുടങ്ങിയവരും ചിത്രത്തിലുണ്ട്. മജു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.