സിഡ്‌നിയില്‍ ഒമിക്രോണ്‍ സാമൂഹിക വ്യാപനം, അതിജാഗ്രത

By: 600007 On: Dec 6, 2021, 5:19 PM

ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാമൂഹിക വ്യാപനം സ്ഥിരീകരിച്ചതായി ന്യൂസൗത്ത് വെയ്ല്‍സ് അധികൃതര്‍ അറിയിച്ചു. അഞ്ചു പേര്‍ക്കു വൈറസ് സ്ഥിരീകരിച്ചതായാണു റിപ്പോര്‍ട്ടുകള്‍. ഇവരാരും വിദേശ യാത്രകള്‍ നടത്തിയിട്ടില്ല.  ഓസ്‌ട്രേലിയയില്‍ പ്രാദേശികമായി സ്ഥിരീകരിക്കുന്ന ആദ്യ ഒമിക്രോണ്‍ കേസാണിത്. രണ്ടു സ്‌കൂളുകളില്‍നിന്നും ഒരു ജിംനേഷ്യത്തില്‍നിന്നുമാകാം നഗരത്തില്‍ കോവിഡ് വ്യാപിച്ചതെന്നാണ് നിഗമനം. 

ക്വീന്‍സ്‌ലന്‍ഡില്‍ ഒരാള്‍ക്കും ന്യൂസൗത്ത് വെയ്ല്‍സില്‍ കുറഞ്ഞതു 15 പേര്‍ക്കെങ്കിലും നേരത്തെ കോവിഡിന്റെ വകഭേദം സ്ഥിരീകരിച്ചിരുന്നു. ദോഹയില്‍നിന്നുള്ള വിമാനത്തിലെത്തിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശികളില്‍നിന്നാണ് ഓസ്‌ട്രേലിയയില്‍ വൈറസ് വ്യാപിച്ചത്. ഇതിനു പിന്നാലെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ അധികൃതര്‍ പരിശോധനയും കര്‍ശനമാക്കിയിരുന്നു.
 

Content Highlights: First omicron community spread in australia confirmed in new south wales