അഡ്വ. ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയാകും. ജെബി മേത്തറുടെ നിയമനത്തിന് എഐസിസി അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കി.
ലതിക സുഭാഷ് കോണ്‍ഗ്രസ് വിട്ടതോടെയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒഴിവുവന്നത്. ആലുവ നഗരസഭ ഉപാധ്യക്ഷയായ ജെബി മേത്തര്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറിയാണ്. കെപിസിസി സെക്രട്ടറിയും എഐസിസി അംഗവുമാണ്.
Content highlights: Jebi mather mahila congress state president