മുല്ലപ്പെരിയാറില്‍ 9 ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം തുറന്നുവിടുന്നു; ജാഗ്രതാ നിര്‍ദ്ദേശം

By: 600007 On: Dec 6, 2021, 4:51 PM

ജലനിരിപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ വന്‍ തോതില്‍ വെള്ളം തുറന്നുവിടുന്നു. 12,654 ഘനയടി വെള്ളമാണ് തുറന്നിവിടുന്നത്. രാത്രി എട്ടരയോടെയാണ് 9 ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയത്. സീസണില്‍ മുല്ലപ്പെരിയാറില്‍ തുറന്നുവിടുന്ന ഏറ്റവും വലിയ അളവാണിത്. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവില്‍ 2401 അടിയാണ് ജലനിരപ്പ്. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും ജലം ഒഴുകി എത്തുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് ക്രമേണ ഉയര്‍ന്നുവരികയാണ്. ഈ സാഹചര്യത്തിലാണ് ഇടുക്കി ഡാമില്‍ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Content highlights: As water level rises, more water will be released from mullaperiyar