ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഡെല്‍റ്റയെ അപേക്ഷിച്ച് ഇത് അപകടകരമല്ലെന്ന് അമേരിക്കന്‍ ആരോഗ്യവിദഗ്ധന്‍ ഡോ. ആന്തണി ഫൗച്ചി. നിലവില്‍ വലിയ തീവ്രതയുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ കേസുകള്‍ കുത്തനെ ഉയരുകയാണ്. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ആശങ്കപ്പെട്ടതുപോലെ വര്‍ദ്ധിച്ചിട്ടില്ല. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒമിക്രോണിന് രോഗതീവ്രത കുറവാണെന്നും ഫൗച്ചി പറഞ്ഞു.
വാര്‍ഷിക വാക്സിനേഷന് വേണമെന്നാണ് തന്റെ അഭിപ്രായമെന്ന് ഫൗച്ചി നേരത്തെ പറഞ്ഞിരുന്നു. ശക്തമായ വകഭേദമാകാന്‍ ഡെല്‍റ്റയെ മറികടന്ന് ഒമിക്രോണ്‍ മാറുമോ എന്നറിയാന്‍ രണ്ട് കേസുകളുടെ നിരക്ക് ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഫൗച്ചി വ്യക്തമാക്കി.