ഒമിക്രോണ്‍: പുതിയ യാത്രാനിബന്ധനകളുമായി യുഎസ്

By: 600007 On: Dec 6, 2021, 12:15 PM

 

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ വിദേശികളുടെ വരവിനു നിബന്ധനകള്‍ കര്‍ശനമാക്കി കൂടുതല്‍ രാജ്യങ്ങള്‍.  ഇന്ത്യയില്‍നിന്ന് ഉള്‍പ്പെടെ എത്തുന്നവര്‍ ഒരു ദിവസം മുന്‍പു നടത്തിയ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ 3 മാസത്തിനുള്ളിലെ രോഗമുക്തിയുടെ തെളിവോ ഹാജരാക്കണമെന്നാണ് യുഎസിന്റെ പുതിയ ചട്ടം.   വിമാനം പുറപ്പെടുന്നതിന് ഒരു ദിവസം മുന്‍പുള്ള പരിശോധനയുടെ സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. 

അതേസമ.ം ന്യൂയോര്‍ക്കില്‍ 8 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. മാസച്യുസിറ്റ്‌സ്, വാഷിങ്ടന്‍, ന്യൂജഴ്‌സി, ജോര്‍ജിയ തുടങ്ങിയ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.