എഡ്മണ്ടന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വാണിജ്യ പാക്കേജുകള്‍ വിതരണത്തിനായുള്ള ഡ്രോൺ സർവീസുകൾ ഉടൻ ആരംഭിക്കുന്നു. ഡ്രോണ്‍ ഡെലിവറി കാനഡയുടെ (ഡിഡിസി) സ്പാരോ ഡ്രോണ്‍ ഉപയോഗിച്ച് എഡ്മണ്ടന്‍ വിമാനത്താവളത്തില്‍ നിന്ന് ലെഡുക്ക് കൗണ്ടിയിലേക്ക് പരീക്ഷണ ഡെലിവറി നടത്തിയിരുന്നു. ഇതാദ്യമായാണ് ഡ്രോൺ വഴിയുള്ള ഡെലിവെറിയ്ക്ക് എന്‍എവി കാനഡയുടെ അംഗീകാരം ലഭിക്കുന്നതെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു.
വിതരണ ശൃംഖലകളുടെ ഭാവി നവീകരണത്തിലേക്കുള്ള പ്രധാന ചുവടുവയ്പാണ് ഈ ലോജിസ്റ്റിക് പ്രവര്‍ത്തനമെന്ന് എഡ്മണ്ടന്‍ വിമാനത്താവളം അധികൃതര്‍ ന്യൂസ് റിലീസില്‍ പറഞ്ഞു.ഇത്തരം ഡ്രോണ്‍ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതിനും, സുരക്ഷാനടപടിക്രമങ്ങള്‍ക്കുമായി വിമാനത്താവള അധികൃതരും ഡിഡിസിയും മാസങ്ങളായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
എഡ്മണ്ടൺ പോലുള്ള പ്രധാന കേന്ദ്രങ്ങൾ, തദ്ദേശീയ കമ്മ്യൂണിറ്റികൾ, വടക്കൻ കമ്മ്യൂണിറ്റികൾ എന്നിവ പോലുള്ള ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലേക്കുള്ള ഡെലിവറികൾ ഡ്രോൺ വഴി ഭാവിയിൽ സാധ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുന്ന്തിനും ഇത്തരം ഡ്രോണുകള്‍ ഉപയോഗപ്പെടുത്താമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.