നോൺ-എമർജൻസി കോളുകൾക്ക് സഹായം ലഭ്യമാക്കാന്‍ പുതിയ വെര്‍ച്വല്‍ ടൂളുമായി എഡ്‌മന്റൻ പോലീസ്  

By: 600007 On: Dec 6, 2021, 6:32 AM

അടിയന്തരമല്ലാത്ത സാഹചര്യങ്ങളിലുള്ള കോളുകളോട് കൂടുതല്‍ കാര്യക്ഷമമായി പ്രതികരിക്കാന്‍ സഹായിക്കുന്നതിന് പുതിയ വെര്‍ച്വല്‍ സോഫ്റ്റ്വെയറുമായി എഡ്മണ്ടണ്‍ പോലീസ് സര്‍വീസ് (ഇപിഎസ്).

കാല്‍ഗറി കമ്പനിയായ 'LEVVEL Inc' ., യുകെയിലെ 'കാപ്പിറ്റ സൊല്യൂഷന്‍സ്' എന്നിവയുടെ സഹകരണത്തോടെയുള്ള സോഫ്റ്റ് വെയറായ '911eye'  അടിയന്തര സാഹചര്യങ്ങളല്ലാത്ത സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇപിഎസ് ന്യൂസ് റിലീസില്‍ അറിയിച്ചു. പുതിയ വിർച്യുൽ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ  അടിയന്തിരമല്ലാത്തതോ ജീവന് ഭീഷണിയോ അല്ലാത്തതോ ആയ കുറ്റകൃത്യങ്ങൾ  റിപ്പോർട്ട് ചെയ്യുന്നവർക്ക് അവരുടെ സ്‌മാർട്ട്‌ഫോണിലേക്കോ ടാബ്‌ലെറ്റിലേക്കോ പ്രൈവറ്റ് വീഡിയോ ചാറ്റിലേക്കുള്ള ലിങ്ക് അയക്കുകയും വിളിക്കുന്നയാൾക്ക്  സംഭവത്തെക്കുറിച്ചുള്ള തത്സമയ വീഡിയോയിലൂടെ വിശദാംശങ്ങൾ പൊലീസിന് നൽകുവാൻ കഴിയും. 

 2020 മാര്‍ച്ചിലാണ് പ്ലാറ്റ് ഫോം പരീക്ഷിക്കാന്‍ തുടങ്ങിയതെന്ന് ഇപിഎസ് പറയുന്നു. അടുത്തിടെയാണ് സോഫ്റ്റ് വെയര്‍ ഉപയോഗം തുടരാനായി സൈന്‍ ചെയ്തതെന്നും ഇപിഎസ് വ്യക്തമാക്കി.