ഒന്റാരിയോയിൽ ഞായറാഴ്ച 1,200 ഓളം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2021 മെയ് 28ന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന എണ്ണമാണിത്. ഏറ്റവും കൂടുതൽ കോവിഡ് വ്യാപനം ഉണ്ടാവുന്നത് ടൊറന്റോയിൽ ആണെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ചത്തെ കേസുകളിൽ, 557 പേർ പൂർണ്ണമായും വാക്സിനേഷൻ എടുത്തവരും 536 പേർ വാക്സിനേഷൻ എടുക്കാത്തവരും 22 പേർക്ക് ഒരു ഡോസ് എടുത്തവരും, 69 പേർ വാക്സിനേഷൻ നില ലഭ്യമല്ലാത്തവർക്കുമാണ്. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏകദേശം 3.2 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം. ഒന്റാരിയോയിൽ ഏകദേശം 23% ആളുകൾ ഇത് വരെ പൂർണ്ണമായും വാക്സിനേഷൻ എടുത്തിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.