ദക്ഷിണാഫ്രിക്കയിൽ കുടുങ്ങിയ യാത്രക്കാർക്ക് താൽക്കാലിക ഇളവ് നൽകി കാനഡ

By: 600007 On: Dec 5, 2021, 8:13 PM

 

 

ഒമിക്രോൺ വൈറസിന്റെ പ്രഭവ കേന്ദ്രമായ ആഫ്രിക്കയിലെ 10 രാജ്യങ്ങളെ ഉൾപ്പെടുത്തി യാത്രാ നിരോധനം ഏർപ്പെടുത്തിയ ശേഷം ദക്ഷിണാഫ്രിക്കയിൽ കുടുങ്ങിയ യാത്രക്കാർക്ക് താൽക്കാലിക പ്രവേശന ഇളവ് നൽകി കാനഡ. പ്രവേശന വിലക്കേർപ്പെടുത്തിയ ശേഷം ദക്ഷിണാഫ്രിക്കയിൽ നിരവധി കാനഡക്കാർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.  യാത്രയ്ക്ക് മുൻപായി 48 മണിക്കൂറിനുള്ളിൽ ദക്ഷിണാഫ്രിക്കയിലെ അംഗീകൃത ലാബിൽ നിന്ന് നെഗറ്റീവ് പിസിആർ കോവിഡ് ടെസ്റ്റ് നൽകുന്ന കാനഡയിൽ നിന്നുള്ളവർക്ക്  അടുത്ത ആഴ്ച കാനഡയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്ന് സർക്കാർ ശനിയാഴ്ച അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ലുഫ്താൻസ ഫ്ലൈറ്റിൽ ജൊഹാനസ്ബർഗിൽ നിന്നോ കേപ്ടൗണിൽ നിന്നോ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കും അവിടെ നിന്ന് കാനഡയിലേക്ക് ലുഫ്താൻസയിലോ എയർ കാനഡയിലോ യാത്ര ചെയ്യാനും പുതിയ ഇളവ് വഴി സാധിക്കും.