ഹാമിൽട്ടനിൽ ഒമിക്രോൺ വേരിയന്റിൻറെ ആദ്യ കേസ് സ്ഥിരീകരിച്ചതായി ഹാമിൽട്ടൺ പബ്ലിക് ഹെൽത്ത് സർവീസസ് ശനിയാഴ്ച് അറിയിച്ചു. കഴിഞ്ഞയാഴ്‌ച സൗത്ത് ആഫ്രിക്കയിൽ നിന്നും കാനഡയിലെത്തിയ യാത്രക്കാരനിലാണ് പുതിയ കേസ് സ്ഥിരീകരിച്ചത്. ഇതോടു കൂടെ ഒന്റാരിയോയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒമിക്രൊൺ വേരിയന്റിന്റെ കേസുകൾ 12 ആയി.