കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വേരിയന്റിന്റെ മൂന്ന് കേസുകൾ കൂടി ന്യൂയോർക്ക് ശനിയാഴ്ച റിപ്പോർട്ട് ചെയ്തതോടെ പുതിയ വേരിയന്റുമായി ബന്ധപ്പെട്ട ന്യൂയോർക്കിലെ കേസുകളുടെ എണ്ണം എട്ടായി. ന്യൂജേഴ്‌സി, ജോർജിയ, പെൻസിൽവാനിയ, മേരിലാൻഡ്, മിസോറി എന്നിവടങ്ങളിൽ ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ വേരിയന്റ് കണ്ടെത്തുന്ന സ്റ്റേറ്റുകളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നെബ്രാസ്ക, മിനസോട്ട, കാലിഫോർണിയ, ഹവായ്, കൊളറാഡോ, യൂട്ട എന്നിവിടങ്ങളിലും ഒമിക്രോൺ വേരിയന്റ് കണ്ടെത്തിയിട്ടുണ്ട്. ഡെൽറ്റ വേരിയന്റിന്റെ കേസുകളുടെ വർദ്ധനമൂലവും ജീവനക്കാരുടെ കുറവും മൂലം ബുദ്ധിമുട്ടുന്ന സമയത്ത് ഒമിക്രോൺ വേരിയന്റിന്റെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് അധികൃതരിൽ ആശങ്ക ഉണർത്തുന്നുണ്ട്.