കോവിഡ് വകഭേദമായ ഒമിക്രോണ്‍ വിഷയത്തില്‍ പ്രതികരിക്കുന്നതിന് ഡിഎംഒമാര്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് കേരള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. വിവരങ്ങള്‍ പുറത്തു പറയേണ്ടത് ആരോഗ്യ മന്ത്രിയോ ആരോഗ്യ ഡയറക്ടറോ മാത്രമാണെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഒമിക്രോണ്‍ വിഷയത്തില്‍ അനാവശ്യ ഭീതി പരത്തിയെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് ഡിഎംഒ ഡോ. ഉമ്മര്‍ ഫറൂഖിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.
ബ്രിട്ടനില്‍ നിന്നു വന്ന ആരോഗ്യ പ്രവര്‍ത്തകന്റെയും അമ്മയുടേയും സ്രവ സാംപിളുകള്‍ ജനിതക ശ്രേണി പരിശോധനയ്ക്കായി അയച്ച വിവരം ഡിഎംഒ വിശദീകരിച്ചിരുന്നു. 21ന് യുകെയില്‍ നിന്ന് വന്നയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗിയുടെ അമ്മയ്ക്കും രോഗം ബാധിച്ചിരുന്നു. ഇരുവരും ചികിത്സയിലാണെന്നും സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയെന്നും ഡിഎംഒ പറഞ്ഞിരുന്നു. ഇയാള്‍ക്ക് നാലു ജില്ലകളില്‍ സമ്പര്‍ക്കമുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരെയെല്ലാം കണ്ടെത്തി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും ഡിഎംഒ വ്യക്തമാക്കിയിരുന്നു.
Content Highlights: DMOs should seek permission prior to their response on omicron issue