സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജവാദ് ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിതീവ്രന്യൂനമര്‍ദമായി മാറുന്ന ജവാദ് മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയിലാണ് നീങ്ങുന്നത്. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് നാളെ ഉച്ചയ്ക്ക് ശേഷം ഒഡീഷയിലെ പുരിയില്‍ കര തൊടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വരും മണിക്കൂറുകളില്‍ വടക്കന്‍ ആന്ധ്ര തീരങ്ങളില്‍ മഴ ശക്തമാകും. ജവാദ് ദുര്‍ബലമായി തീവ്ര ന്യൂനമര്‍ദമായേ കര തൊടൂവെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
Content Highlights: two days of heavy rains in the state yellow alert in seven districts