യുഎസില്‍ 7,25,000 എസ്‌യുവികളും പിക്കപ്പ് ട്രക്കുകളും തിരിച്ചുവിളിച്ച് ഹോണ്ട. വാഹനങ്ങള്‍ നീങ്ങുമ്പോള്‍ ഹൂഡുകള്‍ തുറക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കമ്പനിയുടെ നടപടി.
2019ലിറക്കിയ പാസ്‌പോര്‍ട്ട്‌സ്, 2016 മുതല്‍ 2019 വരെയുള്ള പൈല്റ്റ്‌സ്, 2017 മുതല്‍ 2020 വരെയുള്ള റിഡ്ജ്‌ലൈന്‍ പിക്കപ്‌സ് എന്നിവ തിരിച്ചുവിളിക്കുന്ന വാഹനങ്ങളില്‍ ഉള്‍പ്പെടുന്നു.
ഹുഡ് ലാച്ച് സ്‌ട്രൈക്കറിന് കേടുപാടുകള്‍ സംഭവിക്കുകയും ഇത് ഹുഡില്‍ നിന്ന് വേര്‍പ്പെടുകയും ചെയ്യുന്നതായി യുഎസ് സുരക്ഷ റെഗുലേറ്റേഴ്‌സ് പോസ്റ്റ് ചെയ്ത രേഖകളില്‍ ഹോണ്ട പറയുന്നു. സ്‌ട്രൈക്കര്‍ നന്നാക്കി നല്‍കുകയോ അല്ലെങ്കില്‍ ഉടമകള്‍ക്ക് ചെലവില്ലാതെ ഹുഡ് മാറ്റിസ്ഥാപിച്ചു നല്‍കുകയോ ചെയ്യും. ജനുവരി 17 മുതല്‍ ഹോണ്ട ഉടമകളെ കത്ത് വഴി അറിയിക്കും.
ലോകമെമ്പാടുമുള്ള ആകെ 788,931 വാഹനങ്ങളാണ് ഹോണ്ട തിരിച്ചുവളിക്കുന്നത്. ഇതില്‍ യുഎസില്‍ മാത്രം 725,000 വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്.