ക്യുബെക്കില്‍ കോവിഡ് കേസുകള്‍ കൂടുന്നു; വെള്ളിയാഴ്ച സ്ഥിരീകരിച്ചത് 1355 പേര്‍ക്ക്

By: 600007 On: Dec 4, 2021, 7:12 AM

 


ക്യുബെക്കില്‍ കോവിഡ് പ്രതിദിന കേസുകളില്‍ വര്‍ദ്ധന. വെള്ളിയാഴ്ച 1355 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏപ്രില്‍ 16ന് ശേഷമുള്ള പ്രൊവിന്‍സിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. കോവിഡ് ബാധിച്ച് രണ്ട് മരണവും വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

കോവിഡ് ബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. നിലവില്‍ 230 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 57 പേര്‍ ഐസിയുവിലാണ്. 

മേയ് 7ന് ശേഷം ആദ്യമായാണ് സജീവ കേസുകളുടെ എണ്ണം 9000ന് മുകളിലേക്ക് ഉയര്‍ന്നത്. നിലവില്‍ 9,297 പേരാണ് ക്യുബെക്കില്‍ കോവിഡ് ബാധിതരായുള്ളത്.