യോര്‍ക്ക് മേഖലയില്‍ ആപ്പിള്‍ ട്രാക്കിംഗ് ഡിവൈസുപയോഗിച്ച് കാര്‍ മോഷണങ്ങള്‍

By: 600007 On: Dec 4, 2021, 6:44 AM

 

യോര്‍ക്ക് മേഖലയില്‍ മോഷ്ടാക്കള്‍ ആപ്പിള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഹൈ എന്‍ഡ് കാറുകള്‍ ട്രാക്ക് ചെയ്ത് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തില്‍ അഞ്ച് സംഭവങ്ങളാണ് കണ്ടെത്തിയതെന്ന് പോലീസ് വ്യാഴാഴ്ച പുറത്തിറക്കിയ ന്യൂസ് റിലീസില്‍ പറയുന്നു. 

സെപ്തംബര്‍ മുതലാണ് അഞ്ച് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മാളുകള്‍, പാര്‍ക്കിംഗ് ലോട്ടുകള്‍ തുടങ്ങിയിടങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ ആപ്പിള്‍ എയര്‍ടാഗുകള്‍ പെട്ടെന്ന് കാണാത്ത സ്ഥലത്ത് സ്ഥാപിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തില്‍ എയര്‍ടാഗുകള്‍ സ്ഥാപിക്കുന്നത് വാഹനം ട്രാക്ക് ചെയ്യുന്നതിന് വേണ്ടിയാണ്. ഫൈന്‍ഡ് മൈ ആപ്പ് വഴി ട്രാക്ക് ചെയ്ത് വാഹനത്തിന്റെ ലൊക്കേഷന്‍ കണ്ടുപിടിച്ച് മോഷ്ടിക്കുന്നതാണ് ഈ രീതി. വാഹനം കണ്ടെത്തി സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ഡോര്‍ തുറന്ന് വാഹനം മോഷ്ടിച്ച് കടന്നുകളയുന്നുവെന്നും പോലീസ് പറഞ്ഞു. 

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യോര്‍ക്ക് മേഖലയില്‍ രണ്ടായിരത്തോളം വാഹനങ്ങളാണ് വിവിധ രീതിയില്‍ മോഷണം പോയതെന്നും പോലീസ് പറഞ്ഞു.