ടൊറന്റോയില്‍ മൂന്ന് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

By: 600007 On: Dec 4, 2021, 3:58 AM

 

 

ടൊറന്റോയില്‍ മൂന്ന് പേര്‍ക്ക് കോവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ടൊറന്റോ പബ്ലിക് ഹെല്‍ത്ത് ന്യൂസ് റിലീസിലാണ് ഇക്കാര്യം അറിയിച്ചത്. നൈജീരിയയില്‍ നിന്നെത്തിയ 2 പേര്‍ക്കും സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 

ഇതാദ്യമായാണ് ടൊറന്റോയില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ പട്ടിക തയ്യാറാക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.