ആറ് മാസത്തിനിടെ ആദ്യമായി ഒന്റാരിയോയിൽ 1,000-ത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട്  ചെയ്തു 

By: 600007 On: Dec 3, 2021, 9:05 PM

കഴിഞ്ഞ ആറ് മാസത്തിനിടെ ആദ്യമായി വെള്ളിയാഴ്ച് ഒന്റാരിയോയിൽ 1,000-ത്തിലധികം കോവിഡ് കേസ് റിപ്പോർട്ട്  ചെയ്തു.1,031 പുതിയ കൊറോണ വൈറസ് കേസുകളാണ് വെള്ളിയാഴ്ച  പ്രവിശ്യയിൽ  സ്ഥിരീകരിച്ചത്. ഇതിൽ 589 കേസുകൾ വാക്സിനേഷൻ എടുക്കാത്തവരോ ഭാഗികമായി വാക്സിനേഷൻ എടുത്തവരോ അല്ലെങ്കിൽ അവരുടെ വാക്സിനേഷൻ നില അറിയാത്തവരിലാണ്.  273 കേസുകൾ 12 വയസ്സിന് താഴെയുള്ള കുട്ടികളിലാണ്.  442 കേസുകൾ പൂർണ്ണമായും വാക്സിനേഷൻ എടുത്ത ആളുകളിലാണ്. ഇതിൽ. നിലവിലെ ഒന്റാരിയോയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏകദേശം 2.9 ശതമാനമാണ്. വെള്ളിയാഴ്ച നാല് മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ കോവിഡ് മൂലമുള്ള  പ്രവിശ്യയിലെ മരണസംഖ്യ 10,016 ആയി. വെള്ളിയാഴ്ച വരെ, ഒന്റാരിയോയിൽ പുതിയ ഒമിക്രൊൺ വേരിയന്റിന്റെ ആറ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.