എല്ലാ രാജ്യാന്തര യാത്രക്കാരെയും നിരീക്ഷിക്കാന്‍ നിര്‍ദേശം

By: 600007 On: Dec 3, 2021, 8:25 PM

കോവിഡ് വകഭേദം ഒമിക്രോണിനെതിരേ ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. എല്ലാ രാജ്യാന്തര യാത്രക്കാരെയും നിരീക്ഷണമെന്നും കോവിഡ് പരിശോധനകള്‍ കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.

റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ നിരീക്ഷിക്കാനായിരുന്നു ആദ്യം കേന്ദ്രം നിര്‍ദേശിച്ചത്. എന്നാല്‍ ഇതില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുകയാണ്. 

Content Highlights: centre instructed states to monitor all foreign passengers reaching india