ഒമിക്രോണ്‍: കര്‍ണാടകയില്‍ കര്‍ശന നിയന്ത്രണം

By: 600007 On: Dec 3, 2021, 8:02 PM

ഇന്ത്യയില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ച കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പുതിയ മാര്‍ഗനിര്‍ദേശങ്ങളും സംസ്ഥാനം പുറപ്പെടുവിച്ചു. ജനുവരി 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പരിപാടികളും സര്‍ക്കാര്‍ മാറ്റിവെച്ചു. രണ്ട് ഡോസ് വാക്‌സിനും എടുത്തവരെ മാത്രമേ തിയേറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും മാളുകളിലും പ്രവേശിപ്പിക്കൂ. വിവാഹങ്ങളില്‍ പങ്കെടുക്കാവുന്ന പരാമവധി ആളുകളുടെ എണ്ണം 500 ആയി തുടരും. 

അതേസമയം ഒമിക്രോണ്‍ സ്ഥിരീകരിച്ച വിദേശി രാജ്യം വിട്ടതില്‍ അന്വേഷണം പ്രഖ്യാപിച്ചു. സ്വകാര്യ ലാബില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഇയാള്‍ രാജ്യം വിട്ടത്. 

Content Highlights: omicron karnataka strengthens restrictions