ദക്ഷിണാഫ്രിക്കയില്‍ കുട്ടികളില്‍ ഒമിക്രോണ്‍ വ്യാപിക്കുന്നു

By: 600007 On: Dec 3, 2021, 7:53 PM

ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന. കോവിഡ് വകഭേദമായ ഒമിക്രോണ്‍ ബാധിക്കുന്നവരുടെ പത്ത് ശതമാനവും അഞ്ച് വയസിനു താഴെയുള്ള കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്.

10-14 വയസിനിടയിലുള്ളവരുടെ പോസിറ്റിവിറ്റി നിരക്കിനൊപ്പം അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ ആശുപത്രി പ്രവേശനം വര്‍ധിക്കുകയാണ്. 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്തതാണ് കുട്ടികളിലെ കോവിഡ് നിരക്ക് വര്‍ധനയ്ക്ക് കാരണമായി കരുതപ്പെടുന്നത്. 

Content Highlights: omicron spike in children being hospitalised in south africa