മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന മലയാളിയായ ഗീത ഗോപിനാഥ് അടുത്തവര്‍ഷം ആദ്യത്തോടെ രാജ്യാന്തര നാണ്യ നിധി ഡപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ആകും. ഐഎംഎഫ് ചീഫ് ഇക്കോണമിസ്റ്റ് ആണ് നിലവില്‍ ഗീത ഗോപിനാഥ്. നിലവിലെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറര്‍ ജ്യോഫ്‌റി ഒകമോട്ടോ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് പദവിയിലേക്ക് ഗീത എത്തുന്നത്.
ചീഫ് എക്കണോമിസ്റ്റ് പദവിക്കൊപ്പം ഐഎംഎഫിന്റെ ഗവേഷക വിഭാഗം ഡയറക്ടറുടെ ചുമതലയും ഗീതയ്ക്കുണ്ടായിരുന്നു. 2018 ഒക്ടോബറിലാണ് ഗീത ഐഎംഎഫിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങിയത്.
2016 ജൂലൈയില്‍ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചാണ് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനം ഏറ്റെടുത്തത്. ഇന്ത്യയിലാണ് ജനിച്ചതെങ്കിലും ഗീതാ ഗോപിനാഥിന് യുഎസ് പൗരത്വമാണുള്ളത്. ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്നും വാഷിങ്ടണ്‍ സര്‍വ്വകാലശാലയില്‍ നിന്നുമായി എംഎ ബിരുദവും കരസ്ഥമാക്കിയ ഗീത ജനുവരിയില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ തന്റെ ജോലിയിലേക്ക് മടങ്ങേണ്ടതായിരുന്നു.
Content Highlights: gita gopinath to become imf deputy managing director