നിവിൻ പോളി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന് ശേഖരവർമ്മ രാജാവ് എന്ന് പേരിട്ടു. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. അനുരാജ് മനോഹർ സംവിധാനവും, എസ് രഞ്ജിത്ത് തിരക്കഥയും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം ആരംഭിക്കും. കനകം കാമിനി കലഹം എന്ന ചിത്രത്തിന് ശേഷം നിവിൻ നിർമിക്കുന്ന അടുത്ത ചിത്രമാണ് ശേഖരവർമ്മ രാജാവ്.