സിയാറ്റിലിലും ഷിക്കാഗോയിലും ഡെന്‍വറിലും ട്രേഡ് ഓഫീസുകള്‍ തുറക്കാന്‍ ആല്‍ബെര്‍ട്ട

By: 600007 On: Dec 3, 2021, 9:34 AM

 

2022ല്‍ സിയാറ്റില്‍, ഷിക്കാഗോ, ഡെന്‍വര്‍ എന്നിവിടങ്ങളില്‍ ട്രേഡ് ഓഫീസുകള്‍ തുറക്കാനൊരുങ്ങി ആല്‍ബെര്‍ട്ട. ആല്‍ബെര്‍ട്ട തൊഴില്‍മന്ത്രി ഡഗ് ഷ്വെയ്റ്റ്‌സര്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

ഓരോ നഗരത്തിലെയും കനേഡിയന്‍ കോണ്‍സുലേറ്റുകളിലാണ് ട്രേഡ് ഓഫീസുകള്‍ തുറക്കുന്നത്. സിയാറ്റില്‍, ഷിക്കാഗോ ഓഫീസുകള്‍ ജൂണ്‍ 1നായിരിക്കും തുറക്കുക. ഡെന്‍വറില്‍ ഒരു ഓഫീസ് ലഭ്യമാകുന്നതിനനുസരിച്ചായിരിക്കും തുറക്കുക.

നിലവില്‍ വാഷിംഗ്ടണ്‍ ഡി.സി, മെക്‌സിക്കോ എന്നിവിടങ്ങളില്‍ ആല്‍ബെര്‍ട്ടയ്ക്ക് ട്രേഡ് ഓഫീസുകളുണ്ട്.