ലോകത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. യുഎസില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.
നവംബറില്‍ മാന്‍ഹട്ടനില്‍ നടന്ന ഒരു ആനിമേഷന്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തയാളാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ ഒരാള്‍. ഇയാള്‍ മിനസോട്ടയില്‍ തിരിച്ചെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതിന് പുറമെ അഞ്ച് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ഗവണ്‍മെന്റ് അധികൃതര്‍ അറിയിച്ചു.
അടുത്തിടെ ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്തിട്ടുള്ളയാളാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ മറ്റൊരാള്‍. ഇയാള്‍ ലോംഗ് ഐലന്‍ഡ് നിവാസിയാണ്. ബ്രൂക്ലിനിലെയും ക്വീന്‍സിലെയും താമസക്കാരും ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജനങ്ങള്‍ ജാഗ്രത പാലിച്ചാല്‍ മതിയെന്നും സ്റ്റേറ്റ്‌സ് ഗവര്‍ണര്‍ കാത്തി ഹോച്ചുല്‍ പറഞ്ഞു.