അടുത്ത വര്‍ഷത്തോടെ മിനിമം വേതനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി ന്യൂ ബ്രണ്‍സ്‌വിക്ക്

By: 600007 On: Dec 3, 2021, 8:43 AM

 

2022ല്‍ മിനിമം വേതനം മണിക്കൂറിന് 2 ഡോളര്‍ വര്‍ദ്ധിപ്പിക്കുമെന്ന് ന്യൂ ബ്രണ്‍സ്വിക്ക് ഗവണ്‍മെന്റ്.  17 ശതമാനം വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. 1980ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവാണിത്. 

ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളിലായാണ് ഓരോ ഡോളര്‍ വീതം ഉയര്‍ത്തുക. ഇതോടെ പ്രൊവിന്‍സിലെ മിനിമം വേതനം  മണിക്കൂറിന് 13.75 ഡോളറാകും.  അറ്റ്‌ലാന്റിക് കാനഡയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

നിലവില്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ വേതനം കൊടുക്കുന്നത് ന്യൂ ബ്രണ്‍സ്‌വിക്കിലാണ്.