ഒന്റാരിയോയിൽ 50 വയസ്സിനു മുകളിൽ ഉള്ളവർക്ക് ബൂസ്റ്റർ ഡോസിനായി ബുക്ക് ചെയ്യാം 

By: 600007 On: Dec 2, 2021, 8:40 PM

ഒന്റാരിയോയോയിൽ 50 വയസും അതിൽ കൂടുതലുമുള്ളവർക്ക് ഡിസംബർ 13 മുതൽ കോവിഡ് ബൂസ്റ്റർ ഡോസിനായുള്ള അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്. ഡിസംബർ 13-ന് രാവിലെ 8 മണി മുതൽ പ്രൊവിൻഷ്യൽ വാക്‌സിൻ പോർട്ടൽ, കോൾ സെന്റർ, ഫാർമസി, കുടുംബ ഡോക്ടറുടെ ഓഫീസ് എന്നിവ വഴി അപ്പോയ്ന്റ്മെന്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. രണ്ടാമത്തെ ഡോസ് ലഭിച്ച് കുറഞ്ഞത് ആറു മാസമെങ്കിലും കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക. കൂടാതെ ഡയാലിസിസ് ചെയ്യുന്നവർ പോലെയുള്ള രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് രണ്ടാമത്തെ ഡോസ് എടുത്ത് 56 ദിവസം കഴിഞ്ഞാൽ ബൂസ്റ്റർ ഡോസ് എടുക്കാവുന്നതാണെന്ന് സർക്കാർ ന്യൂസ് റിലീസിൽ അറിയിച്ചു.