വിമാനമാർഗ്ഗം യുഎസ്സിൽ പ്രവേശിക്കുന്നവർക്ക് 24 മണിക്കൂറിനകം എടുത്ത കോവിഡ് ടെസ്റ്റ് റിസൾട്ട് നിർബന്ധമാക്കുന്നു

By: 600007 On: Dec 2, 2021, 8:22 PM

 

 

അടുത്ത ആഴ്‌ച ആദ്യം മുതൽ , വിമാനമാർഗ്ഗം യുഎസ്സിൽ പ്രവേശിക്കുന്നവർക്ക് യാത്രയ്ക്ക് മുൻപായി 24 മണിക്കൂറിനകം എടുത്ത കോവിഡ് ടെസ്റ്റ് റിസൾട്ട് കരുതേണ്ടതാണ്.  ഒമിക്‌റോൺ വേരിയന്റിന്റെ വ്യാപനം കണക്കിലെടുത്താണ് പുതിയ നടപടി. യാത്രയ്ക്ക് മുൻപായി 72 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് ആണ് നിലവിൽ അമേരിക്കയിലേക്ക് പ്രവേശിക്കുവാൻ വേണ്ടത്. ലാൻഡ് ബോർഡർ വഴി അമേരിക്കയിലേക്ക് പ്രവേശിക്കുന്ന പൂർണ്ണമായും വാക്‌സിൻ എടുത്തവർക്ക് നിലവിൽ കോവിഡ് ടെസ്റ്റ് റിസൾട്ട് കാണിക്കേണ്ട ആവശ്യമില്ല. എന്നാൽ അതിൽ മാറ്റം ഉണ്ടാകുമോ എന്ന് പുതുക്കിയ യാത്ര മാർഗ്ഗനിർദ്ദേശത്തിൽ പരാമർശിച്ചിട്ടില്ല.