വാന്‍കൂവറില്‍ പ്ലാസ്റ്റിക് നിരോധനം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍

By: 600007 On: Dec 2, 2021, 7:55 PM



വാന്‍കൂവറില്‍ പ്ലാസ്റ്റിക് നിരോധനം 2022 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. പ്ലാസ്റ്റിക് മാലിന്യം വെട്ടിക്കുറയ്ക്കാന്‍ പുതിയ ഫീസ് നിരക്കും പ്രഖ്യാപിച്ചു. പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകള്‍ക്ക് ഇനി മുതല്‍ അനുമതിയുണ്ടാകില്ല. കുറഞ്ഞത് 40 ശതമാനമെങ്കിലും റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കുന്നതായിട്ടുള്ള പേപ്പര്‍ ഉല്‍പ്പന്നം ഉപയോഗിക്കാം. അതിന് 15 സെന്റായിരിക്കും ഫീ. 2023ല്‍ ഇത് 25 സെന്റായി ഉയര്‍ത്തും.

ഒറ്റത്തവണ ഉപയോഗിക്കുന്ന കപ്പിന് കുറഞ്ഞത് 25-സെന്റ് ഫീസ് ആയിരിക്കും. പുനരുപയോഗിക്കാവുന്ന ഷോപ്പിംഗ് ബാഗ് വാങ്ങുന്ന ഉപഭോക്താക്കള്‍ 1 ഡോളര്‍ ഫീസ് നല്‍കേണ്ടിവരും. ഇത് 2023-ല്‍ 2 ഡോളറായി വര്‍ദ്ധിക്കും.

ഒരു തീരദേശ നഗരമെന്ന നിലയില്‍, പ്ലാസ്റ്റിക് മലിനീകരണത്തിന്റെ അളവ് കുറയ്‌ക്കേണ്ടത് വാന്‍കൂവറിന് പ്രധാനമാണെന്ന് സിംഗിള്‍ യൂസ് റിഡക്ഷന്‍ സ്ട്രാറ്റജിയുടെ സിറ്റി ഓഫ് വാന്‍കൂവര്‍ സീനിയര്‍ പ്രോജക്ട് മാനേജര്‍ മോണിക്ക കോസ്മാക് പറഞ്ഞു.