ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ അതിവേഗം പടരുന്നു; ആശങ്ക 

By: 600007 On: Dec 2, 2021, 5:24 PM

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകത്ത് ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയില്‍ രോഗം അതിവേഗം പടരുന്നു. ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തതിന്റെ ഇരട്ടി കേസുകളാണ് ദക്ഷിണാഫ്രിക്കയില്‍ ബുധനാഴ്ച സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 4,300 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച കേസുകളുടെ എണ്ണം 8,500 ആയി ഉയര്‍ന്നു. 

നവംബര്‍ എട്ടിനാണ് ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. പിന്നാലെ വിവിധ രാജ്യങ്ങളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇന്ന് ഇന്ത്യയിലും രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ രണ്ട് പുരുഷന്മാര്‍ക്കാണ് രോഗം കണ്ടെത്തിയത്. ചുരുങ്ങിയത് 24 രാജ്യങ്ങളില്‍ ഒമിക്രോണ്‍ എത്തിപ്പെട്ടിട്ടുണ്ടാവുമെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരം. ലോക രാജ്യങ്ങള്‍ ഒമിക്രോണ്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ യാത്രക്കാരുടെ വിവരങ്ങള്‍ കൈമാറാന്‍ വിമാനക്കമ്പനികളോട് യുഎസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 


Content Highlights:Covid south africa new cases double in 24 hours as omicron spreads