മിസ്സിസ്സാഗയില്‍ പുതിയ ആശുപത്രി നിര്‍മ്മിക്കാനൊരുങ്ങുകയാണെന്ന് ഒന്റാരിയോ ഗവണ്‍മെന്റ് അറിയിച്ചു. ഇതിനായി കോടിക്കണക്കിന് ഡോളറാണ് ഗവണ്‍മെന്റ് ചെലവഴിക്കാന്‍ പദ്ധതിയിടുന്നത്. ഇതിന് പുറമെ ടൊറന്റോയിലെ ആശുപത്രിയില്‍ സൗകര്യം വര്‍ദ്ധിപ്പിക്കാനും പദ്ധതിയുണ്ട്. 500 കിടക്കകളുള്ള ആശുപത്രിയാണ് മിസ്സിസ്സാഗയില്‍ തുടങ്ങാന്‍ പദ്ധതിയിടുന്നതെന്ന് പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പറഞ്ഞു.
മിസ്സിസ്സാഗ ആശുപത്രിയും ക്വീന്‍സ്‌വേ ആരോഗ്യ കേന്ദ്രവും ട്രില്ലിയം ഹെല്‍ത്ത് പാര്‍ട്‌ണേഴ്‌സിന്റെ ഭാഗമാണ്. ആശുപത്രി ശേഷി വര്‍ധിപ്പിക്കുന്നതിനായി 10 വര്‍ഷത്തിനുള്ളില്‍ 30 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ബുധനാഴ്ചത്തെ പ്രഖ്യാപനമെന്ന് ഫോര്‍ഡ് പറഞ്ഞു.