നടന്‍ ബ്രഹ്മ മിശ്ര മരിച്ച നിലയില്‍

By: 600007 On: Dec 2, 2021, 3:38 PM

മിര്‍സാപൂര്‍ വെബ് സീരീസിലൂടെ ശ്രദ്ധേയനായ നടന്‍ ബ്രഹ്മ മിശ്ര മരിച്ച നിലയില്‍ കണ്ടെത്തി. മുംംബൈയിലെ വെര്‍സോവയിലെ ഫ്‌ലാറ്റിലാണ് പാതി ജീര്‍ണിച്ച അവസ്ഥയില്‍ മൃതദേഹം കണ്ടെത്തിയത്. മരണം സംഭവിച്ച് രണ്ട് ദിവസമെങ്കിലും കഴിഞ്ഞുവെന്നാണ് പൊലീസ് നിഗമനം.

നടന്റെ ഫ്‌ലാറ്റില്‍നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഫ്‌ലാറ്റിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലിന്റെ പൂട്ട് തകര്‍ത്താണ് പോലീസ് അകത്ത് പ്രവേശിച്ചത്. പരിശോധനയില്‍ ശുചിമുറിയിലെ തറയിലാണ് മൃതദേഹം കണ്ടെത്തിയത്. 

'മിര്‍സാപൂര്‍' വെബ് സീരീസിലൂടെയാണ് ബ്രഹ്മ മിശ്ര ശ്രദ്ധ നേടിയത്. 'ലളിത്' എന്ന കഥാപാത്രത്തെയാണ് ഇദ്ദേഹം സീരീസില്‍ അവതരിപ്പിച്ചത്.

Content Highlights: Bramha Mishra, actor Lalit in 'Mirzapur' web series found dead in Versova flta