ഒന്റോരിയോയില്‍ ഓണ്‍റൂട്ട് റെസ്റ്റ് സ്‌റ്റോപ്പുകളില്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജറുകള്‍ സ്ഥാപിക്കും

By: 600007 On: Dec 2, 2021, 2:40 PM

 

ഒന്റോരിയോയില്‍ ഒട്ടുമിക്ക ഓണ്‍റൂട്ട് റെസ്റ്റ് സ്‌റ്റോപ്പുകളിലും സമ്മറില്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു. ഊര്‍ജ മന്ത്രി ടോഡ് സ്മിത്തും ഗതാഗത മന്ത്രി കരോലിന്‍ മള്‍റോണിയുമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

ഓരോ സൈറ്റിലും കുറഞ്ഞത് രണ്ട് ചാര്‍ജറുകളെങ്കിലും ഉണ്ടായിരിക്കുമെന്നും തിരക്കേറിയ സ്ഥലങ്ങളില്‍ കൂടുതല്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. 
ഹൈഡ്രോ വണ്‍, ഒന്റാരിയോ പവര്‍ ജനറേഷന്‍ എന്നിവയുടെ സംയുക്ത ശൃംഖലയായ ഐവിയാണ് പേ-പെര്‍ യൂസ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. 

ഹൈവേ 401, ഹൈവേ 400 എന്നിവയിലെ 23 ഓണ്‍റൂട്ട് സ്‌റ്റേഷനുകളില്‍ 17 എണ്ണത്തിലും സമ്മറില്‍ ചാര്‍ജറുകള്‍ സ്ഥാപിക്കും. അടുത്ത വര്‍ഷാവസാനത്തോടെ മൂന്നെണ്ണം കൂടി തുറക്കാനും തീരുമാനമായി. അതേസമയം മേപ്പിള്‍, ഇംഗര്‍സോള്‍, ന്യൂകാസില്‍ എന്നിവിടങ്ങളില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഉടന്‍ ചാര്‍ജര്‍ സ്ഥാപിക്കില്ല.