18 വയസിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ ഗുളികകളുടെ ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍, ഹെല്‍ത്ത് കാനഡയെ സമീപിച്ചു. പാക്‌സ്ലോവിഡ് (PAXLOVID) എന്ന ആന്റിവൈറല്‍ ഗുളിക, SARS-CoV2ലെ എന്‍സൈമിന്റെ പ്രവര്‍ത്തനം തടയുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മരുന്നുനിര്‍മ്മാതാക്കള്‍ ന്യൂസ് റിലീസില്‍ അറിയിച്ചു.
രണ്ട് മാസം മുമ്പ് മെര്‍ക്ക് എന്ന മരുന്നുനിര്‍മ്മാതാക്കളും ഹെല്‍ത്ത് കാനഡയ്ക്ക് മുന്നില്‍ കോവിഡ് പ്രതിരോധ പരീക്ഷണാ ഗുളികകള്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അവലോകനം ഇപ്പോഴും തുടരുകയാണ്. അതേസമയം മെര്‍ക്കിന്റെ ഗുളികകള്‍ക്ക് യുകെയും യുഎസും അംഗീകാരം നല്‍കിയിട്ടുണ്ട്.