കാനഡയില്‍ 2022ല്‍ ഭവന വില ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

By: 600007 On: Dec 2, 2021, 6:10 AM

 

കാനഡയിലെ ഭവന വിലകള്‍ 2022-ല്‍ ക്രമാനുഗതമായി വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ബുധനാഴ്ച പ്രസിദ്ധീകരിച്ച Re/Max ന്റെ ഹൗസിംഗ് മാര്‍ക്കറ്റ് ഔട്ട്ലുക്ക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 

പല പ്രദേശങ്ങളിലും അന്തര്‍-പ്രവിശ്യാ കുടിയേറ്റം തുടരുന്നതിനാല്‍ ആ പ്രദേശങ്ങളിൽ വീടുകളുടെ കുറവുണ്ടാകും. ഇതാണ് വില കൂടാന്‍ ഇടയാക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

അടുത്ത വര്‍ഷം രാജ്യത്തുടനീളം വില്‍പ്പന വില ശരാശരി 9.2 ശതമാനം ഉയരുമെന്ന് റിയല്‍ എസ്റ്റേറ്റ് കമ്പനി കണക്കാക്കുന്നു. 49 ശതമാനം കാനഡക്കാരും 2022-ല്‍ ഭവന വിപണി സ്ഥായിയായി തുടരുമെന്നും അടുത്ത വര്‍ഷത്തെ ഏറ്റവും മികച്ച നിക്ഷേപ ഓപ്ഷനുകളിലൊന്നായി റിയല്‍ എസ്റ്റേറ്റിനെ കാണാമെന്നും വിശ്വസിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.