കാനഡയില്‍ വന്യജീവികളിലും കോവിഡ്

By: 600007 On: Dec 2, 2021, 4:47 AM

 

കാനഡയില്‍ വന്യജീവികളിലും കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് വെള്ള വാലുള്ള മാനുകളിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് എന്‍വിയോണ്‍മെന്റ് ആന്റ് ക്ലൈമറ്റ് ചേഞ്ച് കാനഡയുടെ റിപ്പോര്‍ട്ട് പറയുന്നു. 

നാഷണല്‍ സെന്റര്‍ ഫോര്‍ ഫോറിന്‍ അനിമല്‍ ഡിസീസ് ഇക്കാര്യം സ്ഥിരീകരിച്ചു.  ക്യൂബെക്കിലെ എസ്ട്രി മേഖലയില്‍ നവംബര്‍ 6നും 8നുമിടക്കാണ് മാനുകളുടെ സാമ്പിളുകള്‍ ശേഖരിച്ചത്. മാനുകളില്‍ രോഗത്തിന്റെ ക്ലിനിക്കല്‍ ലക്ഷണങ്ങളൊന്നുണ്ടായിരുന്നില്ല. കാനഡയിലെ വന്യജീവികളില്‍ SARS-CoV-2 ആദ്യമായാണ് കണ്ടെത്തുന്നതെന്ന് പ്രസ് റിലീസില്‍ പറയുന്നു. 

ആഗോളതലത്തില്‍ വളര്‍ത്തുമൃഗങ്ങളായ പൂച്ച, പട്ടി, നീര്‍നായ തുടങ്ങിയവയിലും മൃഗശാലകളിലെ കടുവ, സിംഹം, ഗൊറില്ല, തുടങ്ങിയവയിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.