വാന്‍കൂവറില്‍ ഇന്ത്യന്‍ കോൺസുലേറ്റിൽ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് പോസ്റ്റില്‍ ഒഴിവ്

By: 600007 On: Dec 2, 2021, 3:49 AM

 


ഇന്ത്യന്‍ കോണ്‍സുലേറ്റ് വാന്‍കൂവറില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 

യോഗ്യത: മാസ്‌റ്റേഴ്‌സ് അല്ലെങ്കില്‍ കൊമേഴ്‌സ്/ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍/ ഇന്റര്‍നാഷണല്‍ ട്രേഡ്/എക്കണോമിക്‌സ് എന്നിവയിലേതെങ്കിലും ഒന്നില്‍ ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് അടിസ്ഥാന കംപ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. കാനഡയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ.

അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 7 ആണ്. 

കൂടതല്‍ വിവരങ്ങള്‍ക്ക് https://cgivancouver.gov.in/event.php?id=6678 എന്ന ലിങ്ക് സന്ദര്‍ശിക്കുക.