വർക്ക്-ലൈഫ് ബാലൻസിന് പുതിയ നിയമം പാസ്സാക്കി ഒന്റാരിയോ 

By: 600007 On: Dec 1, 2021, 8:01 PM

 

 

ഒന്റാരിയോയിലെ ജീവനക്കാരുടെ വർക്ക്-ലൈഫ് ബാലൻസ് മെച്ചപ്പെടുത്തുന്നതിന് പുതിയ നിയമം പാസ്സാക്കി ഒന്റാരിയോ സർക്കാർ. ചൊവ്വാഴ്ച, പാസ്സാക്കിയ പുതിയ നിയമം "വർക്കിംഗ് ഫോർ വർക്കേഴ്സ് ആക്റ്റ്" പ്രകാരം , 25 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാർ ഉള്ള ഒന്റാരിയോയിലെ ബിസിനെസ്സുകളിൽ ജോലിക്കു ശേഷം തൊഴിൽപരമായ കാര്യങ്ങളിൽ ജീവനക്കാർക്ക് പ്രതികരിക്കുന്നതിന് സമയത്തെ കുറിച്ച് കൃത്യമായ നയം ഉണ്ടാക്കണമെന്ന് നിർദ്ദേശിക്കുന്നു. ജോലി സമയം കഴിഞ്ഞ്  ഇമെയിലുകൾക്കുള്ള പ്രതികരണം നൽകുന്ന സമയത്തെക്കുറിച്ചും,  ജോലിയില്ലാത്തപ്പോൾ ഔട്ട് ഓഫീസ് നോട്ടിഫിക്കേഷൻ ഓൺ ആക്കുന്നതിന് ജീവനക്കാർക്ക് അവസരം നൽകുന്നതിനെക്കുറിച്ചും ഉൾപ്പെടെ വർക്ക്-ലൈഫ് ബാലൻസ് മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ പുതിയ നയത്തിൽ ഉൾപ്പെടുത്തണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. 

ജീവനക്കാർ മറ്റ് ജോലി അവസരങ്ങളും തേടുന്നതിന് തടസ്സമാവുന്ന നോൺ.-കോംപീറ്റ് വ്യവസ്ഥകൾ എംപ്ലോയ്‌മെന്റ് കോൺട്രാക്ടിൽ ഉപയോഗിക്കുന്നത് പുതിയ നിയമം വഴി സർക്കാർ നിരോധിച്ചിട്ടുണ്ട്. വിദേശ പരിശീലനം ലഭിച്ച കുടിയേറ്റക്കാർക്ക് അവരുടെ തൊഴിൽ മേഖലകളിൽ ജോലി നേടുവാൻ തടസ്സമാവുന്ന  "അന്യായമായ" തൊഴിൽ പരിചയ ആവശ്യകതകളും പുതിയ നിയമം മൂലം സർക്കാർ നീക്കം ചെയ്തിട്ടുണ്ട്. വർക്കിംഗ് ഫോർ വർക്കേഴ്സ് ആക്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://www.ola.org/en/legislative-business/bills/parliament-42/session-2/bill-27 എന്ന ലിങ്കിൽ ലഭ്യമാണ്.