'ഗര്‍ജ്ജനം ദ കൗണ്ട്ഡൗണ്‍ സ്റ്റിമുലേറ്റര്‍'; മരക്കാര്‍ ട്രിബ്യൂട്ട് സോങ് പുറത്തിറങ്ങി

By: 600007 On: Dec 1, 2021, 5:17 PM


'മരക്കാര്‍' തിയറ്ററുകളിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ട്രിബ്യൂട്ട് സോങ്ങുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍. 'ഗര്‍ജ്ജനം  ദ കൗണ്ട്ഡൗണ്‍ സ്റ്റിമുലേറ്റര്‍' എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനം യാരോ ഇന്ത്യയുടെ യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തത്. 

">

സംസ്ഥാന പുരസ്‌കാര ജേതാവ് സുജേഷ് ഹരിയുടെ വരികള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് പിന്നണി ഗായകനായ മത്തായി സുനിലാണ്. സോജു ജോഷ്വായുടേതാണ് ആശയവും ആവിഷ്‌കാരവും. നവാഗതനായ യദു നന്ദനാണ് സംഗീതം നല്‍കിയത്. സൗണ്ട് ഡിസൈന്‍ ധനുഷ് നയനാറും എഡിറ്റിങ് ജെഷിന്‍ അനിമോന്‍.

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ നാളെയാണ് തിയറ്ററുകളിലെത്തുന്നത്. റിസര്‍വേഷനിലൂടെ മാത്രം 100 കോടി ക്ലബിലെത്തിയ ചിത്രം കേരളത്തില്‍ 626 സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. 

Content highlight: Marakkar tribute song